Luke 7:44 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കള്‍ കാണുന്നുണ്ടല്ലോ. ഞാന്‍ നിങ്ങളുടെ ഭവനത്തില്‍ വന്നു; നിങ്ങള്‍ എനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല; ഇവളാകട്ടെ തന്‍റെ കണ്ണുനീരുകൊണ്ട് എന്‍റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു.
Malayalam (ERV) WBTC Bible
അനന്തരം യേശു ആ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞ് ശിമോനോടു പറഞ്ഞു, “നീ ഈ സ്ത്രീയെ കാണുന്നുണ്ടോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നീയെനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല. എന്നാല്‍ ഇവള്‍ തന്‍റെ കണ്ണുനീരു കൊണ്ട് എന്‍റെ കാലു കഴുകുകയും മുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
Malayalam 1992 MBSI
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്റെ കാല്‍ ചുംബിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു, നീ എന്‍റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ട് എന്‍റെ കാല്‍ നനച്ചു തലമുടികൊണ്ടു തുടച്ചു.
Malayalam Bible POC-ML 2013
അനന്തരം യേശു ആ സ്‌ത്രീയുടെനേരേ തിരിഞ്ഞ്‌ ശിമയോനോടു പറഞ്ഞു: നീ ഈ സ്‌ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്‍െറ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട്‌ എന്‍െറ കാലു കഴുകുകയും തലമുടികൊണ്ട്‌ തുടയ്‌ക്കുകയുംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു.