Luke 8:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വചനം കേട്ടവര്‍ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാന്‍ പിശാച് വന്ന് ചിലരുടെ ഹൃദയത്തില്‍നിന്ന് ആ വചനം എടുത്തുകളയുന്നു.
Malayalam (ERV) WBTC Bible
വഴിയോരത്തു വീണ വിത്തുകള്‍ ദൈവവചനം കേട്ടവരെപ്പോലെയാണ്. പക്ഷേ പിശാചു വന്നു അവരുടെ മനസ്സില്‍ നിന്നും വചനങ്ങളെ എടുത്തു കളയുന്നു. അവര്‍ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും തന്മൂലം രക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
Malayalam 1992 MBSI
വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തുകളയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാച് വന്ന് അവരുടെ ഹൃദയത്തില്‍നിന്നു വചനം എടുത്തുകളയുന്നു.
Malayalam Bible POC-ML 2013
ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്‌ഷപെടുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചു വന്ന്‌ അവരുടെ ഹൃദയങ്ങളില്‍ നിന്ന്‌്‌ വചനം എടുത്തുകളയുന്നു. ഇവരാണ്‌ വഴിയരികില്‍ വീണ വിത്ത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.