Luke 8:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതാണു വഴിയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേല്‍ വീണ വിത്താകട്ടെ, കേള്‍ക്കുമ്പോള്‍ ആഹ്ലാദപൂര്‍വം സ്വീകരിക്കുന്നവരുടെ ഹൃദയത്തില്‍ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകള്‍ക്കു വേരില്ല. അങ്ങനെയുള്ളവര്‍ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിതെറ്റിപ്പോകുന്നു.
Malayalam (ERV) WBTC Bible
പാറയില്‍ വീണ വിത്തുകളാകട്ടെ വചനങ്ങള്‍ കേട്ടു സസന്തോഷം സ്വീകരിക്കുന്നവരെപ്പോലെയാണ്. പക്ഷേ അവര്‍ക്ക് ആഴത്തില്‍ വേരുകളില്ല. അവര്‍ കുറച്ചുനേരത്തേക്കു വിശ്വസിക്കുന്നു. പക്ഷേ പ്രലോഭനങ്ങള്‍ വരികയായി. അപ്പോളവര്‍ വിശ്വാസമവസാനിപ്പിച്ച് ദൈവത്തെ ഉപേക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
Malayalam 1992 MBSI
പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കു വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍വാങ്ങിപ്പോകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
പാറയില്‍ വീണത്‌, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്‌. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത്‌ അവര്‍ വീണുപോകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.