Luke 8:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വചനം കേള്‍ക്കുന്നവരാണെങ്കിലും ജീവിതത്തിന്‍റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ പാകമായ ഫലം നല്‌കുന്നില്ല.
Malayalam (ERV) WBTC Bible
മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ എന്തെന്നോ? അവര്‍ ദൈവവചനത്തെ കേള്‍ക്കുന്നതോടൊപ്പം ആശങ്കകളാലും, സന്പത്തിനാലും, ജീവിതസുഖങ്ങളാലും വളര്‍ച്ച മുരടിച്ചവരാണ്. അതിനാലവര്‍ നല്ല ഫലത്തെ ഉണ്ടാക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Malayalam 1992 MBSI
മുള്ളിന്നിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുള്ളിനിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണമായി ഫലം കൊടുക്കാത്തവരത്രേ.
Malayalam Bible POC-ML 2013
മുള്ളുകളുടെ ഇടയില്‍ വീണത്‌, വചനം കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, സമ്പത്ത്‌, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്‌ ഫലം പുറപ്പെടുവിക്കാത്തവരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.