Luke 8:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്‍റെ കീഴില്‍ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടില്‍ വരുന്നവര്‍ക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്.
Malayalam (ERV) WBTC Bible
“ആരും വിളക്കു കൊളുത്തിയിട്ട് അത് പാത്രം കൊണ്ട് മൂടുകയോ, കട്ടിലിനടിയില്‍ ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നില്ല. പകരം വീട്ടില്‍ വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിലേക്കായി വിളക്ക് ഒരു വിളക്കുകാലില്‍ വയ്ക്കുകയാണ് ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
Malayalam 1992 MBSI
വിളകൂ കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ ആണ് വെയ്ക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.
Malayalam Bible POC-ML 2013
ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല, മറിച്ച്‌, അകത്തു പ്രവേ ശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍ അത്‌ പീഠത്തിന്‍മേല്‍ വയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.