Luke 8:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ രോഗങ്ങളില്‍നിന്നും ദുഷ്ടാത്മാക്കളില്‍നിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു.
Malayalam (ERV) WBTC Bible
ഏതാനും സ്ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു. യേശു ആ സ്ത്രീകളെ അശുദ്ധാത്മാക്കളില്‍നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിച്ചു. സ്ത്രീകളിലൊരുവള്‍ മറിയയായിരുന്നു. അവള്‍ മഗ്ദല എന്ന പട്ടണത്തില്‍ ഉള്ളവളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
Malayalam 1992 MBSI
അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
Malayalam Bible POC-ML 2013
അശുദ്‌ധാത്‌മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്‌തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്‌മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും