Luke 8:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോള്‍ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോള്‍ തടാകത്തില്‍ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി.
Malayalam (ERV) WBTC Bible
അവര്‍ യാത്ര ചെയ്കേ യേശു ഉറങ്ങി. ഒരു കൊടുങ്കാറ്റടിച്ച് തടാകം ഇളകിമറിഞ്ഞു. വള്ളത്തില്‍ വെള്ളം നിറഞ്ഞു. അവരെല്ലാം അപകടത്തിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
Malayalam 1992 MBSI
അവര്‍ നീക്കി ഔടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നീക്കി ഓടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി. തടാകത്തില്‍ ഒരു ചുഴലിക്കാറ്റ് ഉണ്ടായി
Malayalam Bible POC-ML 2013
അവര്‍ തുഴ ഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. വഞ്ചിയില്‍ വെള്ളം കയറി, അവര്‍ അപകടത്തിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.