Luke 8:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിഷ്യന്മാര്‍ യേശുവിനെ വിളിച്ചുണര്‍ത്തി: “ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുവാന്‍ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി.
Malayalam (ERV) WBTC Bible
ശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ! ഗുരോ! ഞങ്ങള്‍ നശിക്കുന്നു.” യേശു ഉണര്‍ന്നെണീറ്റു, അവന്‍ കൊടുങ്കാറ്റിനും തിരമാലകള്‍ക്കും ആജ്ഞ നല്‍കി. കാറ്റു നിന്നു. തടാകം ശാന്തമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
Malayalam 1992 MBSI
തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നുനാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പടകില്‍ വെള്ളം നിറഞ്ഞിട്ട് അവര്‍ പ്രാണഭയത്തിലായി അടുക്കല്‍ ചെന്നു: നാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി.
Malayalam Bible POC-ML 2013
അവര്‍ അടുത്തുവന്ന്‌ ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ്‌ അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ്‌ കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.