Luke 8:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു കരയ്‍ക്കിറങ്ങിയപ്പോള്‍ പട്ടണത്തില്‍നിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടില്‍ താമസിക്കാതെ കല്ലറകള്‍ക്കിടയില്‍ പാര്‍ത്തിരുന്നു.
Malayalam (ERV) WBTC Bible
യേശു വള്ളത്തില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ ആ നഗരത്തില്‍ നിന്നു വന്ന ഒരാള്‍ യേശുവിന്‍റെ അടുത്തു ചെന്നു. ആ മനുഷ്യനെ ഭൂതം ബാധിച്ചിരുന്നു. വളരെക്കാലമായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അയാള്‍ വീട്ടിലല്ല, മരിച്ച ആള്‍ക്കാരുടെ ശവകുടീരങ്ങളിലാണ് വസിച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
Malayalam 1992 MBSI
അവന്‍ കരെക്കു ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചോരു മനുഷ്യന്‍ പട്ടണത്തില്‍ നിന്നു വന്നു എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കരയ്ക്ക് ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചൊരു മനുഷ്യന്‍ പട്ടണത്തില്‍നിന്നു വന്ന് എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന്‌ അവനെ സമീപിച്ചു. വളരെ കാലമായി അവന്‍ വസ്‌ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ്‌ അവന്‍ കഴിഞ്ഞുകൂടിയിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.