Luke 8:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ചോദിച്ചു: “നിന്‍റെ പേരെന്താണ്?” അനേകം ഭൂതങ്ങള്‍ ആ മനുഷ്യനില്‍ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോന്‍” എന്ന് അയാള്‍ മറുപടി പറഞ്ഞു.
Malayalam (ERV) WBTC Bible
യേശു അവനോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “ലെഗ്യോന്‍.” (അയാളെ അനേകം ഭൂതങ്ങള്‍ ബാധിച്ചിരുന്നു.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
യേശു അവനോടുനിന്റെ പേര്‍ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവനോട്: നിന്‍റെ പേര്‍ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോന്‍ എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
യേശു അവനോട്‌ നിന്‍െറ പേരെന്ത്‌ എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന്‌ അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.