Luke 8:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ കുന്നിന്‍റെ ചരിവില്‍ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളില്‍ പ്രവേശിക്കുവാന്‍ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങള്‍ അഭ്യര്‍ഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവിടെയൊരു മലഞ്ചെരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. അവയ്ക്കുള്ളിലേക്കു പ്രവേശിക്കുവാന്‍ അനുവദിക്കണമെന്ന് ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു. യേശു അനുവദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Malayalam 1992 MBSI
അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.
Malayalam Bible POC-ML 2013
വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കള്‍ അപേക്‌ഷിച്ചു. അവന്‍ അനുവദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.