Luke 8:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിന്‍ചരിവില്‍ക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു.
Malayalam (ERV) WBTC Bible
അപ്പോള്‍ ഭൂതങ്ങള്‍ അയാളില്‍ നിന്നിറങ്ങി പന്നികളിലേക്ക് പ്രവേശിച്ചു. പന്നികള്‍ കുന്നിറങ്ങി താഴെ തടാകത്തില്‍ വീണു മുങ്ങിച്ചത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.
Malayalam 1992 MBSI
ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.
Malayalam Bible POC-ML 2013
അപ്പോള്‍ അവ ആ മനുഷ്യനെവിട്ട്‌ പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന്‌ മുങ്ങിച്ചത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.