Luke 8:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പന്നികളെ മേയിക്കുന്നവര്‍ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിന്‍പുറങ്ങളിലും ഈ വാര്‍ത്ത അറിയിച്ചു.
Malayalam (ERV) WBTC Bible
പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരത്തിലും ഗ്രാമങ്ങളിലും ഇക്കാര്യം പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Malayalam 1992 MBSI
ഈ സംഭവിച്ചതു മേയക്കുന്നവര്‍ കണ്ടിട്ടു ഔടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ സംഭവിച്ചത് മേയിക്കുന്നവര്‍ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Malayalam Bible POC-ML 2013
പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഈ സംഭവം കണ്ട്‌ ഓടിച്ചെന്ന്‌ പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരം അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.