Luke 8:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്താണു സംഭവിച്ചതെന്നു കാണാന്‍ ജനം യേശുവിന്‍റെ അടുത്തെത്തി. ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്‍റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു.
Malayalam (ERV) WBTC Bible
എന്താണു സംഭവിച്ചതെന്നു കാണുവാന്‍ ജനങ്ങള്‍ പുറത്തു വന്നു. അവന്‍ യേശുവിന്‍റെ അടുത്തു വന്നു. യേശുവിന്‍റെ കാല്‍ക്കല്‍ ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ ഇരിക്കുന്നതവര്‍ കണ്ടു. അയാള്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അയാള്‍ പ്രശാന്തനായിരുന്നു. ജനങ്ങള്‍ ഭയചകിതരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Malayalam 1992 MBSI
സംഭവിച്ചതു കാണ്മാന് അവര്‍ പുറപ്പെട്ടു യേശുവിന്റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഭവിച്ചതു കാണ്മാന് അവര്‍ പുറപ്പെട്ടു യേശുവിന്റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Malayalam Bible POC-ML 2013
സംഭവിച്ചതെ ന്തെന്നു കാണാന്‍ ജനങ്ങള്‍ പുറപ്പെട്ട് യേശുവിന്‍െറ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്‌ത്രം ധരിച്ച് സുബോധത്തോടെ യേശുവിന്‍െറ കാല്‍ക്കല്‍ ഇരിക്കുന്നതുകണ്ട് അവര്‍ക്കു ഭയമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.