Luke 8:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവര്‍ അത്രയ്‍ക്കു ഭയപരവശരായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയില്‍ കയറി തിരിച്ചുപോയി.
Malayalam (ERV) WBTC Bible
ഗെരസേന്യപ്രദേശത്തുള്ള എല്ലാവരും അവിടം വിട്ടു പോകാന്‍ യേശുവിനോടാവശ്യപ്പെട്ടു. എല്ലാവരും ഭയന്നിരുന്നു. അതിനാല്‍ യേശു വഞ്ചിയില്‍ കയറി ഗലീലയിലേക്കു മടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
Malayalam 1992 MBSI
ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകുകയറി മടങ്ങിപ്പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകു കയറി മടങ്ങിപ്പോന്നു.
Malayalam Bible POC-ML 2013
തങ്ങളെ വിട്ടുപോകണമെന്ന് ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട് അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.