Luke 8:39 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ തിരിച്ചു വീട്ടില്‍ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു.
Malayalam (ERV) WBTC Bible
“വീട്ടിലേക്കു മടങ്ങുക. നിനക്കു ദൈവം ചെയ്തുതന്നതെല്ലാം എല്ലാവരോടും പറയുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ നഗരത്തിലാകെ സഞ്ചരിച്ച് യേശു അവനായി ചെയ്ത പ്രവൃത്തികള്‍ വിവരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: നീ വീട്ടില്‍ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തില്‍ എല്ലാടവും അറിയിച്ചു.
Malayalam Bible POC-ML 2013
നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്കു ചെയ്‌തതെന്തെന്ന് അറിയിക്കുക. അവന്‍ പോയി യേശു തനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്‌ധമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.