Luke 8:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരിക്കല്‍ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളില്‍നിന്നും യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു:
Malayalam (ERV) WBTC Bible
എല്ലാ പട്ടണങ്ങളില്‍ നിന്നും യേശുവിന്‍റെ അടുത്തേക്ക് അനവധി ആളുകള്‍ വന്നു. യേശു അവരോട് ഈ ഉപമ പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
Malayalam 1992 MBSI
പിന്നെ വലിയോരു പുരുഷാരവും ഔരോ പട്ടണത്തില്‍നിന്നു അവന്റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞതുവിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചു കൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ വലിയൊരു പുരുഷാരവും ഓരോ പട്ടണത്തില്‍നിന്ന് അവന്‍റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞത്:
Malayalam Bible POC-ML 2013
പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവന്‍ അരുളിച്ചെയ്‌തു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: