Luke 8:41 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സമയത്ത് അവിടത്തെ സുനഗോഗിന്‍റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു തന്‍റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു.
Malayalam (ERV) WBTC Bible
യായീറൊസ് എന്നു പേരായ ഒരുവന്‍ അവന്‍റെയടുത്തെത്തി. അയാളായിരുന്നു യെഹൂദപ്പള്ളിയിലെ പ്രമാണി. യായീറൊസ് യേശുവിന്‍റെ കാല്‍ക്കല്‍ വീണു തന്‍റെ വീട്ടിലേക്കു വരാന്‍ അപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
Malayalam 1992 MBSI
അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന്‍ വന്നു യേശുവിന്റെ കാല്‍ക്കല്‍ വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യന്‍ വന്ന് യേശുവിന്‍റെ കാല്‍ക്കല്‍ വീണു.
Malayalam Bible POC-ML 2013
എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ ഒരധികാരിയായ ജായ്‌റോസ് യേശുവിന്‍െറ കാല്‍ക്കല്‍ വീണ്, തന്‍െറ വീട്ടിലേക്കുചെല്ലണമെന്ന് അപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.