Luke 8:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ക്ക് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെണ്‍കുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോള്‍ ജനങ്ങള്‍ തന്‍റെ ചുറ്റും തിങ്ങിക്കൂടി.
Malayalam (ERV) WBTC Bible
യായീറൊസിന് ഒരേ ഒരു മകളുണ്ടായിരുന്നു. പന്ത്രണ്ടു വയസ്സായ അവള്‍ മരിക്കാറായിരുന്നു. യേശു യായീറൊസിന്‍റെ വീട്ടിലേക്കു പോകവേ അവനു ചുറ്റും ആളുകള്‍ തിക്കിത്തിരക്കി സമ്മര്‍ദ്ദമേല്പിച്ചുകൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
Malayalam 1992 MBSI
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതുകൊണ്ട് തന്‍റെ വീട്ടില്‍ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
Malayalam Bible POC-ML 2013
പന്ത്രണ്ടു വയസ്‌സോളം പ്രായമുള്ള അവന്‍െറ ഏക പുത്രി ആസന്ന മരണയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.