Luke 8:47 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തനിക്ക് ഒളിക്കുവാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ ആ സ്ത്രീ വിറച്ചുകൊണ്ട് യേശുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവിടുത്തെ സ്പര്‍ശിച്ചതിന്‍റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു.
Malayalam (ERV) WBTC Bible
ഒളിച്ചിരിക്കാനാവില്ലെന്നു ബോധ്യമായപ്പോള്‍ ആ സ്ത്രീ വിറച്ചുകൊണ്ട് മുന്പോട്ടു വന്നു. അവള്‍ യേശുവിനു മുന്പില്‍ വണങ്ങി. എല്ലാവരും ശ്രദ്ധി ച്ചിരിക്കെ അവള്‍ താനെന്തുകൊണ്ട് യേശുവിനെ തൊട്ടു എന്നു വിശദീകരിച്ചു. അവനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ തന്‍റെ രോഗം ഭേദമായെന്ന് അവള്‍ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
Malayalam 1992 MBSI
താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്‍റെ മുമ്പില്‍ വീണു, അവനെ തൊ” സംഗതിയും തല്‍ക്ഷണം സൗഖ്യമായതും സകല ജനവും കേള്‍ക്കെ അറിയിച്ചു.
Malayalam Bible POC-ML 2013
മറയ്‌ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിറയലോടെ വന്ന് അവന്‍െറ കാല്‍ക്കല്‍വീണ്, താന്‍ അവനെ എന്തിനു സ്‌പര്‍ശിച്ചു എന്നും എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്‌താവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.