Luke 8:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരിക്കല്‍ ഒരാള്‍ വിത്തു വിതയ്‍ക്കുവാന്‍ പോയി. വിതച്ചപ്പോള്‍ ഏതാനും വിത്ത് വഴിയില്‍ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികള്‍ കൊത്തിത്തിന്നുകയും ചെയ്തു.
Malayalam (ERV) WBTC Bible
“ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനായി പുറപ്പെട്ടു. അതില്‍ ചില വിത്തുകള്‍ വഴിയോരത്തു വീണു. ആളുകള്‍ അവയെ ചവിട്ടി നടന്നു. പക്ഷികള്‍ അതു മുഴുവന്‍ തിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Malayalam 1992 MBSI
വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിതയ്ക്കുന്നവന്‍ വിത്തു വിതപ്പാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Malayalam Bible POC-ML 2013
വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു. വിതയ്‌ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആ ളുകള്‍ അതു ചവിട്ടിക്കളയുകയും പക്‌ഷികള്‍ വന്നു തിന്നുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.