Luke 8:51 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീട്ടിലെത്തിയപ്പോള്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാന്‍ യേശു അനുവദിച്ചില്ല.
Malayalam (ERV) WBTC Bible
യേശു ആ വീട്ടിലേക്കു പോയി. പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നീ ശിഷ്യന്മാര്‍, കുട്ടിയുടെ അപ്പനമ്മമാര്‍ എന്നിവരൊഴികെ ആരെയും യേശുവിനോടൊപ്പം ഉള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
Malayalam 1992 MBSI
വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.
Malayalam Bible POC-ML 2013
അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടി അകത്തു പ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.