Luke 9:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരെങ്കിലും എന്നെക്കുറിച്ചോ എന്‍റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാല്‍, തന്‍റെയും തന്‍റെ പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സില്‍ വരുമ്പോള്‍ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും.
Malayalam (ERV) WBTC Bible
ആരെങ്കിലും എന്നെപ്പറ്റിയോ എന്‍റെ വചനങ്ങളെപ്പറ്റിയോ ലജ്ജിച്ചാല്‍ അവനെപ്പറ്റി ഞാന്‍ (മനുഷ്യപുത്രന്‍)ലജ്ജിക്കും. ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റേയും പരിശുദ്ധദൂതന്മാരുടെയും മഹത്വത്തിലും വരുന്പോള്‍ ലജ്ജിക്കുന്നവരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
Malayalam 1992 MBSI
എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്‍ക്കുന്നവരില്‍ ഉണ്ടു സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രന്‍ തന്‍റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തില്‍ വരുമ്പോള്‍ നാണിക്കും.
Malayalam Bible POC-ML 2013
ഒരുവന്‍ എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്‌ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍െറയും പിതാവിന്‍െറയും വിശുദ്‌ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്‌ജിക്കും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും.