Luke 9:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമില്‍വച്ചു നടക്കുവാന്‍ പോകുന്നതിന്‍റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാര്‍ യേശുവിനോടു സംസാരിച്ചത്.
Malayalam (ERV) WBTC Bible
മോശെയും ഏലിയാവും തേജസ്സോടു കൂടിയവരായിരുന്നു. അവര്‍ യേശുവുമായി യെരൂശലേമില്‍ സംഭവിക്കാനിരിക്കുന്ന അവന്‍റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
Malayalam 1992 MBSI
പത്രൊസും കൂടെയുള്ളവരും ഉറക്കത്താല്‍ ഭാരപ്പെട്ടിരുന്നു; ഉണര്‍ന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽ വച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തേജസ്സില്‍ പ്രത്യക്ഷരായി അവന്‍ യെരൂശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
Malayalam Bible POC-ML 2013
അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്‍െറ കടന്നുപോകലിനെക്കുറിച്ചാണ്‌ അവര്‍ സംസാരിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു.