Luke 9:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇവനാണ് ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ പുത്രന്‍; ഇവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തില്‍ നിന്നുണ്ടായി.
Malayalam (ERV) WBTC Bible
മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. “ഇതെന്‍റെ പുത്രനാണ്. ഞാന്‍ തെരഞ്ഞെടുത്തവന്‍. അവനെ അനുസരിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
Malayalam 1992 MBSI
ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടതു ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മേഘത്തില്‍നിന്ന്: ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബ്ദം ഉണ്ടായി.
Malayalam Bible POC-ML 2013
അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്‍െറ പുത്രന്‍, എന്‍െറ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.