Luke 9:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അശരീരി നിലച്ചപ്പോള്‍ യേശുവിനെ മാത്രമേ അവര്‍ കണ്ടുള്ളൂ. ഈ ദര്‍ശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാര്‍ ആരോടും പറയാതെ മൗനം അവലംബിച്ചു.
Malayalam (ERV) WBTC Bible
ശബ്ദം അവസാനിച്ചപ്പോള്‍ യേശു തനിയെ കാണപ്പെട്ടു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഒന്നും പറഞ്ഞില്ല. ആ ദിവസങ്ങളില്‍ തങ്ങള്‍ കണ്ടതിനെപ്പറ്റി അവര്‍ ആരോടും പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
Malayalam 1992 MBSI
പിറ്റെന്നാള്‍ അവര്‍ മലയില്‍ നിന്നു ഇറങ്ങി വന്നപ്പോള്‍ ബഹുപുരുഷാരം അവനെ എതിരേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടത് ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
Malayalam Bible POC-ML 2013
സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണപ്പെട്ടു. ശിഷ്യന്‍മാര്‍ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല.