Luke 9:38 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു: “ഗുരോ, എന്‍റെ ഈ മകനെ ഒന്നു നോക്കണമേ! എന്‍റെ ഏക സന്താനമാണ് ഇവന്‍.
Malayalam (ERV) WBTC Bible
ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ യേശുവിനോടു വിളിച്ചു പറഞ്ഞു, “ഗുരോ, ദയവായി ഇവിടെ വന്ന് എന്‍റെ മകനെ നോക്കിയാലും, അവനെന്‍റെ ഏക പുത്രനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
Malayalam 1992 MBSI
ഒരാത്മാവു അവനെ പിടിച്ചിട്ടു അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂട്ടത്തില്‍നിന്ന് ഒരാള്‍ നിലവിളിച്ചു: ഗുരോ, എന്‍റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; അവന്‍ എനിക്ക് ഏകജാതന്‍ ആകുന്നു.
Malayalam Bible POC-ML 2013
ജനക്കൂട്ടത്തില്‍നിന്ന്‌ ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്‍െറ മകനെ കടാക്‌ഷിക്കണമെന്ന്‌ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്‍െറ ഏക മകനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ;