Luke 9:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂതബാധ ഉണ്ടായാല്‍ ഉടനെ ഇവന്‍ ഉച്ചത്തില്‍ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായില്‍ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല.
Malayalam (ERV) WBTC Bible
ഒരു അശുദ്ധാത്മാവ് എന്‍റെ മകനെ ബാധിച്ചിരിക്കുന്നു. അവന്‍ പെട്ടന്ന് നിലവിളിക്കുന്നു, അവന് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്യുന്നു. അശുദ്ധാത്മാവ് അവനെ നോവിക്കുന്നു. ഒരിക്കലും അവനെ വിട്ടുപോകുന്നുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
Malayalam 1992 MBSI
അതിനെ പുറത്താക്കുവാന്‍ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽ നിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരാത്മാവ് അവനെ പിടിച്ചിട്ട് അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ചു പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
Malayalam Bible POC-ML 2013
അവനെ ഒരു അശുദ്‌ധാത്‌മാവു പിടികൂടുന്നു. അപ്പോള്‍ അവന്‍ പെട്ടെന്ന്‌ നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത്‌ അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുന്നു. അത്‌ അവനെ വിട്ടുമാറുന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്.