Luke 9:41 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാന്‍ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും”! “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു.
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, “ഇന്നത്തെ ആളുകളായ നിങ്ങള്‍ക്കു വിശ്വാസമേയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ഞാനെത്രകാലം ഇനി നിങ്ങളോടൊത്തുണ്ടാവണം. നിങ്ങളെ സഹിക്കണം?” അനന്തരം യേശു അയാളോടു പറഞ്ഞു, “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
Malayalam 1992 MBSI
അവന്‍ വരുമ്പോള്‍ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്ന് ഉത്തരം പറഞ്ഞു;
Malayalam Bible POC-ML 2013
യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴ ച്ചതലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്‍െറ മകനെ ഇവിടെ കൊണ്ടുവരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു.