Luke 9:45 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവര്‍ അതു ഗ്രഹിച്ചില്ല. അവര്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാന്‍ അവര്‍ ശങ്കിച്ചു.
Malayalam (ERV) WBTC Bible
യേശു എന്താണര്‍ത്ഥമാക്കിയതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ക്കു മനസ്സിലാകാത്തവിധം അതിന്‍റെ അര്‍ത്ഥം മറഞ്ഞിരുന്നു. അവന്‍ പറഞ്ഞതെന്താണെന്ന് അവനോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ക്കു ഭയമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
Malayalam 1992 MBSI
ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്‍ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ വാക്ക് അവര്‍ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവര്‍ക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു.
Malayalam Bible POC-ML 2013
അവര്‍ക്ക് ഈ വചനം മന സ്‌സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മന സ്‌സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്രനിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.