Luke 9:58 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പ്രതിവചിച്ചു: “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകള്‍ക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാന്‍പോലും ഇടമില്ല.”
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “കുറുക്കന്മാര്‍ക്കു വസിക്കുവാന്‍ മാളമുണ്ട്. പക്ഷികള്‍ക്കു കൂടുകളുണ്ട്. എന്നാല്‍ മനുഷ്യപുത്രനു തലചായ്ക്കാന്‍ ഒരിടവുമില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
യേശു അവനോടുകുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവനോട്: കുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്‌ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.