Malachi 1:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആട്ടിന്‍കൂട്ടത്തിലുള്ള ഒരാണാടിനെ നേര്‍ന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സര്‍വേശ്വരനര്‍പ്പിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍; കാരണം, ഞാന്‍ ഉന്നതനായ രാജാവാണ്. എന്‍റെ നാമത്തെ ജനതകള്‍ ഭയപ്പെടുന്നു. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
എന്നാല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന്നു നേര്‍ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍. ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില്‍ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ തന്‍റെ ആട്ടിന്‍കൂട്ടത്തിൽ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന് നേര്‍ന്നിട്ട് ഊനമുള്ളൊരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍. ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
തന്‍െറ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാട് ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്‌തിട്ട് ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായരാജാവാണ്. ജനതകള്‍ എന്‍െറ നാമം ഭയപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.