Malachi 1:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ യാഗപീഠത്തിന്മേല്‍ മലിനഭോജനം അര്‍പ്പിക്കുന്നതുകൊണ്ടുതന്നെ. അതെങ്ങനെയാണു ഞങ്ങള്‍ മലിനമാക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. സര്‍വേശ്വരന്‍റെ യാഗപീഠം നിന്ദ്യമെന്നു നിങ്ങള്‍ കരുതുന്നതിനാല്‍ തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിന ഭോജനം അര്‍പ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്‍റെ യാഗപീഠത്തിന്മേൽ മലിനഭോജനം അര്‍പ്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാൽ തന്നെ.
Malayalam Bible POC-ML 2013
മലിനമായ ഭക്‌ഷണം നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ അര്‍പ്പിച്ചു. എങ്ങനെയാണ് ഞങ്ങള്‍ അത് മലിനമാക്കിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്‍െറ ബലിപീഠത്തെനിസ്‌സാരമെന്നു നിങ്ങള്‍ കരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു: ‘ഏതിനാൽ ഞങ്ങൾ അങ്ങയെ മലിനമാക്കി?’ “യഹോവയുടെ മേശ ആദരവ് അർഹിക്കാത്തത് എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.