Malachi 2:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവിയോടുള്ള എന്‍റെ ഉടമ്പടി ജീവന്‍റെയും സമാധാനത്തിന്‍റെയും ഉടമ്പടിയായിരുന്നു. അവന്‍ ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‌കിയത്. അവന്‍ എന്നെ ഭയപ്പെടുകയും എന്‍റെ നാമത്തോടുള്ള ഭയഭക്തി അവനില്‍ നിറയുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിന്നു ഞാൻ അവന്നു അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
Malayalam 1992 MBSI
അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്റെ നാമംനിമിത്തം വിറയ്ക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോടുള്ള എന്‍റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിനു ഞാന്‍ അവന് അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ട് എന്‍റെ നാമം നിമിത്തം വിറയ്ക്കയും ചെയ്തു.
Malayalam Bible POC-ML 2013
അവനോടുള്ള എന്‍െറ ഉടമ്പടി ജീവന്‍െറയും സമാധാനത്തിന്‍െറയും ഉടമ്പടി ആയിരുന്നു. അവന്‍ ഭയപ്പെടേണ്ടതിന്‌ ഞാന്‍ അവ അവനു നല്‍കി. അവന്‍ എന്നെ ഭയപ്പെടുകയും എന്‍െറ നാമത്തോടുള്ള ഭയഭക്‌തികളാല്‍ നിറയുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു.