Mark 1:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ ധര്‍മോപദേശം കേട്ടു ജനങ്ങള്‍ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ഉപദേശം അവരെ അത്ഭു തപരതന്ത്രരാക്കി. യേശു ഉപദേശിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയായിരുന്നില്ല. അധികാരത്തോടെയാണവന്‍ ഉപദേശിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
Malayalam 1992 MBSI
അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
Malayalam Bible POC-ML 2013
അവന്‍െറ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്.