Mark 1:24 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
“നസറത്തിലെ യേശുവേ! നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത്. നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്‍റെ പരിശുദ്ധന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
Malayalam 1992 MBSI
യേശു അതിനെ ശാസിച്ചുമിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നിലവിളിച്ച്: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധന്‍ തന്നെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം - ദൈവത്തിന്‍െറ പരിശുദ്‌ധന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്നു പറഞ്ഞു.