Mark 1:44 — Compare Translations

6 translations compared side by side

Malayalam (ERV) WBTC Bible
“ഞാന്‍ നിനക്കു ചെയ്തു തന്നത് മറ്റാരോടും പറയരുത്. പക്ഷേ പോയി നിന്‍റെ രോഗം മാറിയത് പുരോഹിതന്മാരെ കാണിക്കൂ. നീ സുഖപ്പെട്ടതിനാല്‍ ദൈവത്തിനു വഴിപാടും കഴിക്കുക. മോശെയുടെ കല്പനപ്രകാരമുള്ള വഴിപാട്, അത് ജനങ്ങള്‍ക്ക് സാക്ഷ്യമാവട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
Malayalam 1992 MBSI
അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിന്നു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ പുറത്തു നിര്‍ജ്ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തു നിന്നും ആളുകള്‍ അവന്റെ അടുക്കല്‍ വന്നു കൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാല്‍ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്‍റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അര്‍പ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു.
Malayalam Bible POC-ML 2013
നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്‌. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീകരണക്കാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.