Mark 1:45 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ആ മനുഷ്യന്‍ അവിടെനിന്നു പോയ ഉടനെ, ഈ വാര്‍ത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാന്‍ തുടങ്ങി. പരസ്യമായി പട്ടണത്തില്‍ പ്രവേശിക്കുവാന്‍ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളില്‍ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളില്‍നിന്നും ആളുകള്‍ അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
അയാള്‍ അവിടം വിട്ടുപോയി. യേശു തന്നെ സുഖപ്പെടുത്തിയ കാര്യം കണ്ട എല്ലാവരോടും പറഞ്ഞു. അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത എങ്ങും പരന്നു. അതിനാല്‍ യേശുവിന് ആളുകള്‍ കാണ്‍കെ ഒരു ഗ്രാമത്തിലും പ്രവേശിക്കാനാവില്ല എന്ന നില വന്നു. ആള്‍ത്താമസമില്ലാത്ത പല സ്ഥലങ്ങളിലും അവന്‍ താമസിച്ചു. പക്ഷേ ജനങ്ങള്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും യേശുവിന്‍റെ അടുത്തേക്കെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിനു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ട് അവന്‍ പുറത്തു നിര്‍ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തുനിന്നും ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നുകൂടി.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്‌ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്‍െറ അടുത്തു വന്നുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.