Mark 1:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യയിലും യെരൂശലേമിലുമുള്ള സര്‍വജനങ്ങളും അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ വന്നുകൂടി. അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു; അദ്ദേഹം യോര്‍ദ്ദാന്‍ നദിയില്‍ അവരെ സ്നാപനം ചെയ്തു.
Malayalam (ERV) WBTC Bible
യെഹൂദ്യയിലെയും യെരൂശലേമിലെയും എല്ലാ ജനങ്ങളും യോഹന്നാന്‍റെ അടുക്കലേക്കു പ്രവഹിച്ചു. അവര്‍ തങ്ങള്‍ ചെയ്ത പാപങ്ങളേറ്റു പറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.
Malayalam 1992 MBSI
യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അടുക്കല്‍ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര്‍ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോര്‍ദ്ദാന്‍നദിയില്‍ അവനാല്‍ സ്നാനം കഴിഞ്ഞു.
Malayalam Bible POC-ML 2013
യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്‍െറ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു സ്‌നാനം സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.