Mark 1:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകല്‍ ബെല്‍റ്റും യോഹന്നാന്‍ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ആഹാരം.
Malayalam (ERV) WBTC Bible
ഒട്ടകരോമം കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ യോഹന്നാന്‍ ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ഒരു അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. അവന്‍ വെട്ടുക്കിളികളെ തിന്നുകയും കാട്ടുതേന്‍ കുടിയ്ക്കുകയും ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാനോ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
Malayalam 1992 MBSI
എന്നിലും ബലമേറിയവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
Malayalam Bible POC-ML 2013
യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്‍െറ ഭക്‌ഷണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.