Mark 10:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു കണ്ടപ്പോള്‍ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്‍റെ അടുക്കല്‍ വരുവാന്‍ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാല്‍ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.
Malayalam (ERV) WBTC Bible
യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവരാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
Malayalam 1992 MBSI
യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടുശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
Malayalam Bible POC-ML 2013
ഇതു കണ്ടപ്പോള്‍ യേശു കോപിച്ച്‌ അവരോടു പറഞ്ഞു: ശിശുക്കള്‍ എന്‍െറ യടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!