Mark 10:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തില്‍ അവിടുന്നു വാണരുളുമ്പോള്‍ ഞങ്ങളിലൊരുവന്‍ അങ്ങയുടെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.”
Malayalam (ERV) WBTC Bible
സെബെദിയുടെ പുത്രന്മാര്‍ പറഞ്ഞു, “നീ നിന്‍റെ രാജ്യത്ത് മഹത്വത്തോടെ ഇരിക്കും. അപ്പോള്‍ ഞങ്ങളില്‍ ഒരാളെ നിന്‍റെ വലത്തും, മറ്റൊരാളെ ഇടത്തും ഇരിക്കാന്‍ അനുവദിച്ചാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മഹത്ത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ വരം നല്കേണം എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്‌ടരാകാന്‍ അനുവദിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അവർ മറുപടി പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.”