Mark 10:46 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന അന്ധന്‍ വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
അനന്തരം അവര്‍ യെരീഹോപട്ടണത്തിലേക്കു വന്നു. യേശുവും ശിഷ്യന്മാരും മറ്റനേകം പേരോടൊപ്പം അവിടം വിട്ടുപോവുകയായിരുന്നു. ബര്‍ത്തിമായി (തിമായിയുടെ പുത്രന്‍) എന്നു പേരായ ഒരു അന്ധന്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. അയാള്‍ ഒരു യാചകനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
Malayalam 1992 MBSI
അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവില്‍നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.
Malayalam Bible POC-ML 2013
അവര്‍ ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്‍െറ പുത്രനായ ബര്‍തിമേയൂസ്‌ എന്ന അന്‌ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.