Mark 10:47 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോള്‍, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ തുടങ്ങി.
Malayalam (ERV) WBTC Bible
നസറെത്തില്‍നിന്ന് യേശു വരുന്നെന്ന് വഴിയാത്രക്കാര്‍ പറഞ്ഞ് അയാള്‍ കേട്ടു. അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി, “യേശുവേ, ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നസറായനായ യേശു എന്നു കേട്ടിട്ടു അവൻ: ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
Malayalam 1992 MBSI
നസറായനായ യേശു എന്നു കേട്ടിട്ടു അവന്‍ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നസറായനായ യേശു എന്നു കേട്ടിട്ട് അവന്‍ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി.
Malayalam Bible POC-ML 2013
നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.