Mark 10:48 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു.
Malayalam (ERV) WBTC Bible
അനേകം പേര്‍ അന്ധനെ ശാസിച്ചു. അവര്‍ അവനോടു സംസാരിക്കരുതെന്നു പറഞ്ഞു. പക്ഷെ അയാള്‍ കൂടുതല്‍ കൂടുതല്‍ വിളിച്ചു കൂവി, “ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Malayalam 1992 MBSI
മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Malayalam Bible POC-ML 2013
നിശ്‌ശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.