Mark 11:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തില്‍ സംശയലേശം കൂടാതെ താന്‍ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവന്‍ ഈ മലയോട് ഇളകി കടലില്‍ വീഴുക എന്നു പറഞ്ഞാല്‍ അപ്രകാരം സംഭവിക്കും.
Malayalam (ERV) WBTC Bible
ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
* ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Malayalam 1992 MBSI
ആരെങ്കിലും തന്റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടുനീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെതന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരെങ്കിലും തന്റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Malayalam Bible POC-ML 2013
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇ വിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്‌താല്‍ അവന് അതു സാധിച്ചുകിട്ടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.