Mark 11:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വീണ്ടും യെരൂശലേമില്‍ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു:
Malayalam (ERV) WBTC Bible
യേശുവും ശിഷ്യന്മാരും വീണ്ടും യെരൂശലേമിലേക്കു പോയി. അവന്‍ ദൈവാലയത്തില്‍ നടക്കുകയായിരുന്നു. മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുത്തുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
Malayalam 1992 MBSI
അവര്‍ പിന്നെയും യെരൂശലേമില്‍ ചെന്നു. അവന്‍ ദൈവാലയത്തില്‍ ചുറ്റി നടക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നു; 28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആര്‍ എന്നും അവനോടു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പിന്നെയും യെരൂശലേമില്‍ ചെന്നു. അവന്‍ ദൈവാലയത്തില്‍ ചുറ്റി നടക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു;
Malayalam Bible POC-ML 2013
അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളും അവന്‍െറ അടുത്തെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്,