Mark 11:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‌കുക. എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാന്‍ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മറുപടി പറയുക. അപ്പോള്‍ എന്തധികാരത്തിന്മേലാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നു പറയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Malayalam 1992 MBSI
യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവരോട്: ഞാന്‍ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിന്‍; എന്നാല്‍ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Malayalam Bible POC-ML 2013
യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാം. എന്നോട്‌ ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ്‌ ഞാന്‍ ഇവ ചെയ്യുന്നതെന്ന്‌ അപ്പോള്‍ പറയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.