Mark 11:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പലരും തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. മറ്റുള്ളവര്‍ പറമ്പുകളില്‍നിന്ന് ഇലയുള്ള മരച്ചില്ലകള്‍ വെട്ടി വഴിയില്‍ വിതറി.
Malayalam (ERV) WBTC Bible
അനേകം പേര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ യേശുവിന്‍റെ വഴിയില്‍ വിരിച്ചു. ചിലര്‍ വയലുകളില്‍നിന്ന് മരച്ചില്ലകള്‍ വെട്ടി പാതയില്‍ വിരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
Malayalam 1992 MBSI
അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി.
Malayalam Bible POC-ML 2013
വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന്‌ പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി.