Mark 12:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാക്കുകള്‍കൊണ്ട് യേശുവിനെ കെണിയില്‍ വീഴ്ത്തുവാന്‍ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവര്‍ അവിടുത്തെ അടുക്കല്‍ അയച്ചു.
Malayalam (ERV) WBTC Bible
പിന്നീട് യെഹൂദപ്രമാണിമാര്‍ ഏതാനും പരീശരെയും, ഹെരോദ്യരെയും അയച്ചു. അവര്‍ അവന്‍റെ സംസാരത്തില്‍ അവനെ കുടുക്കാനാഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Malayalam 1992 MBSI
അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍ വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല്‍ അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല്‍ അയച്ചു. അവര്‍ വന്ന്:
Malayalam Bible POC-ML 2013
അവനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്‌ഷക്കാരെയും അവര്‍ അവന്‍െറ അടുത്തേക്ക് അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.